ഷംന കാസിം ബ്ലാക് മെയില്‍ കേസില്‍ ഒരു പ്രതികൂടി അറസ്റ്റില്‍. ഇരകാളായ പെണ്‍കുട്ടികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഒളിപ്പിച്ച ഷമീലാണ് പിടിയിലായത്. മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ സഹോദരനാണ് ഇയാള്‍. ഷമീല്‍ ചതിയില്‍പെട്ടതാണെന്ന് റഫീഖിന്റെ ഭാര്യ വെളിപ്പെടുത്തി. ഷംനയുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ തര്‍ക്കം പതിവായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ഷംന കാസിമിനെ തട്ടിക്കൊണ്ട് പോയി പണം തട്ടാന്‍ ശ്രമിച്ച സംഘം ഇരയാക്കിയ ഇരുപതോളം പെണ്‍കുട്ടികളുടെ പരാതിയിലാണ് ഷമീലിന്റെ അറസ്റ്റ്. സ്വര്‍ണ്ണഭാരണങ്ങളും പണവും കൈക്കലാക്കി പ്രതികള്‍ ഇത് വില്‍ക്കാനും പണയപ്പെടുത്താനും ഏല്‍പ്പിച്ചത് റഫീഖിന്റെ ഭാര്യാ സഹോദരനായ ഷമീലിനെയും കൂട്ട് പ്രതി രമേശിനെയുമാണ്. ഈ കേസിലാണ് ഷമീല്‍ അറസ്റ്റിലായത്. 9 പവന്‍ സ്വര്‍ണ്ണം ഷമീല്‍ പണയപ്പെടുത്തിയെന്ന് പോലീസ്.
ഷമീലിനെ റഫീഖ് ചതിച്ചതാണെന്നു റഫീഖിന്റെ ഭാര്യ പറഞ്ഞു. ഷംന കാസിമുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ പേരില്‍ സ്ഥിരമായി വീട്ടില്‍ സംഘര്‍ഷമായിരുന്നുവെന്നും ഇവര്‍ പറയുന്നു. കേസില്‍ ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായത്. മൂന്നിലേറെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
follow us: PATHRAM ONLINE