കോട്ടയം ജില്ലയില്‍ മൂന്ന് പേർക്ക് കൂടി കൊറോണ ബാധ; ആറ് പേർക്ക് രോഗമുക്തി

കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മുംബൈയില്‍നിന്നും എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്‍റെ ആണ്‍കുട്ടി(ആറ്), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി(31), കുവൈറ്റില്‍നിന്നെത്തി ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി(46), മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മടങ്ങിയത്.

സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 19ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(36), ഉഴവൂര്‍ സ്വദേശി(49), ഇതേ ദിവസം മസ്കറ്റില്‍നിന്ന് എത്തി കോട്ടയത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി(38) എന്നിവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ ആകെ 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

രോഗബാധിതരായ കോട്ടയം ജില്ലക്കാരില്‍ 44 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 32 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 28 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

Follow us: pathram online

BTM AD

Similar Articles

Comments

Advertisment

Most Popular

ഇടുക്കി ജില്ലയ്ക്ക്‌ ഇന്ന് ആശ്വാസ ദിനം

സംസ്ഥാനത്ത് 608 പേര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും ഇടുക്കി ജില്ലയില്‍നിന്ന് വരുന്നത് ആശ്വാസ റിപ്പോര്‍ട്ട് ആണ്. കോവിഡ് 19: ഇടുക്കി ജില്ലയിൽ ഇന്ന് ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കി സ്വദേശികളായ 118 പേരാണ് നിലവിൽ കോവിഡ് 19...

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം: മുല്ലപ്പള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങള്‍

ജില്ലയില്‍ ഇന്ന് (14-07-2020) 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂലൈ 11 ന് തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ 13ന് തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍...