തിരുവനന്തപുരം ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ്‌ ; വിശദ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 30) 5 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നതും മൂന്ന് പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:

1. അമ്പലമുക്ക് സ്വദേശി 18 വയസ്സുള്ള യുവാവ്. ജൂൺ 19 ന് കസാകിസ്താനിൽ നിന്നും എയർ ഇന്ത്യയുടെ AI 1916 നം വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും 7 ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ ആകിയശേഷം ജൂൺ 28 ന് UK 897 നം വിമാനത്തിൽ (സീറ്റ് നം 3C ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിൽ നിന്നും സ്വാബ് പരിശോധനക്ക് നൽകിയ ശേഷം സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. പരിശോധന ഫലം കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

2. കിഴുവില്ലം സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 18 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ 7290 നം വിമാനത്തിൽ (സീറ്റ് നം 21 A ) കൊച്ചിയിലെത്തി . അവിടെ നിന്നും പുനലൂർ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തിനു കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

3. വട്ടിയൂർക്കാവ് സ്വദേശി 76 വയസ്സുള്ള പുരുഷൻ. ജൂൺ 27 ന് മുംബൈയിൽ നിന്നും ഇൻഡിഗോയുടെ 6E 957 നം വിമാനത്തിൽ തിരുവനന്തപുരത്തെത്തി . രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്നു അസുഖം കൂടുതലായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും യാത്ര മദ്ധ്യേ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവായി.

4. ചിറയിൻകീഴ് സ്വദേശി 58 വയസ്സുള്ള സ്ത്രീ. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസ്സ് ട്രെയിനിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിലാക്കിയിരുന്നു. ഭർത്താവിന് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ സ്വാബ് പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

5. ശാസ്തമംഗലം (പൈപ്പിന്മൂട് ജംഗ്ഷൻ ) സ്വദേശി 31 വയസ്സുള്ള പുരുഷൻ. ജൂൺ 23 ന് ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ 512 നം വിമാനത്തിൽ (സീറ്റ് നം 7D) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു CFLTC ഹോമിയോ ആശുപത്രിയിലേക്കു മാറ്റി.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular