പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 30) ഏഴ് വയസ്സുകാരന് ഉൾപ്പെടെ 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ആറുപേർ രോഗ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*കുവൈത്ത്-6*
തച്ചമ്പാറ സ്വദേശി (35 പുരുഷൻ)
കുമരംപുത്തൂർ അരിയൂർ സ്വദേശി (45 പുരുഷൻ)
കുത്തനൂർ സ്വദേശി (27 പുരുഷൻ)
ലക്കിടി-പേരൂർ മുളഞ്ഞൂർ സ്വദേശി (29 പുരുഷൻ)
കോങ്ങാട് മണ്ണന്തറ സ്വദേശി (25 പുരുഷൻ)
തൃത്താല മേഴത്തൂർ സ്വദേശി (46 പുരുഷൻ)
*തമിഴ്നാട്-5*
പെരുമാട്ടി വണ്ടിത്താവളം സ്വദേശി (24 പുരുഷൻ). ഇദ്ദേഹത്തിൻറെ മാതാപിതാക്കൾക്ക് ജൂൺ 19 രോഗം സ്ഥിരീകരിച്ചിരുന്നു)
ചെന്നൈയിൽ നിന്നും വന്ന എലപ്പുള്ളി സ്വദേശി (22 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന കേരളശ്ശേരി തടുക്കശ്ശേരി സ്വദേശി (53 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് സ്വദേശി (51 പുരുഷൻ)
ചെന്നൈയിൽ നിന്നും മണ്ണൂർ സ്വദേശി(48 പുരുഷൻ)
*ഡൽഹി-2*
കുത്തന്നൂർ സ്വദേശി (47 സ്ത്രീ)
പിരായിരി സ്വദേശി (7 ആൺകുട്ടി)
*സൗദി-1*
മണ്ണൂർ സ്വദേശി (37 പുരുഷൻ)
*ദുബായ്-1*
തിരുവേഗപ്പുറ വിളത്തൂർ സ്വദേശി (47 പുരുഷൻ)
*സമ്പർക്കം-2*
ചാലിശ്ശേരി സ്വദേശി (42 പുരുഷൻ). ഇദ്ദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിൻറെ സഹപ്രവർത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
എലപ്പുള്ളി കൊല്ലങ്കാനം സ്വദേശി (37 സ്ത്രീ). ഇവർ കഞ്ചിക്കോട് ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗബാധിതർ 278 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളേജുകളിലും ചികിത്സയിൽ ഉണ്ട്.
Follow us: pathram online