ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള തൃശൂര്‍ ജില്ലയിലെ രോഗികളുടെ വിശദ വിവരങ്ങള്‍…

ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 26 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (40, പുരുഷൻ), ജൂൺ 27 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന മുറ്റിച്ചൂർ സ്വദേശികളായ (34, സ്ത്രീ, 12 വയസ്സുള്ള ആൺകുട്ടി), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (24, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന കാഞ്ഞൂർ സ്വദേശി (52, പുരുഷൻ), ജൂൺ 26 ന് ദോഹയിൽ നിന്ന് വന്ന ഏനാമാക്കൽ സ്വദേശി (46, പുരുഷൻ), ജൂൺ 26 ന് സൗദിയിൽ നിന്ന് വന്ന അടാട്ട് സ്വദേശി (59, പുരുഷൻ), ജൂൺ 16 ന് റഷ്യയിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (20, പുരുഷൻ),

ജൂൺ 20 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പീച്ചി സ്വദേശി (52, പുരുഷൻ), ജൂൺ 11 ന് റിയാദിൽ നിന്ന് വന്ന പീച്ചി സ്വദേശി (30, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (58, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന നടവരമ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 14 ന് കുവൈറ്റിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (46, പുരുഷൻ), ജൂൺ 15 ന് മലേഷ്യയിൽ നിന്ന് വന്ന പരിയാരം സ്വദേശി (38, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മുള്ളൂർക്കര സ്വദേശി (38, പുരുഷൻ), ജൂൺ 24 ന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (30, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശികളായ (15 വയസ്സുളള പെൺകുട്ടി, 40 വയസ്സായ സ്ത്രീ),

ബംഗളൂരുവിൽ നിന്ന് വന്ന തെക്കുംകര സ്വദേശികളായ (47, പുരുഷൻ, 44, പുരുഷൻ), മുംംബെയിൽ നിന്ന് വന്ന ചൂലിശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിൽപെട്ട (58, പുരുഷൻ, 48, സ്ത്രീ), ജൂൺ 24 ന് ചെന്നൈയിൽ നിന്ന് വന്ന മുരിങ്ങൂർ സ്വദേശി (30, പുരുഷൻ), ജൂൺ 22 ന് ബംഗളൂരുവിൽ നിന്ന് വന്ന ഏറിയാട് സ്വദേശി (47, പുരുഷൻ) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ കോർപ്പറേഷൻ ഓഫീസിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ വടക്കാഞ്ചേരി സ്വദേശിക്കും (47, പുരുഷൻ), ചേർപ്പ് സ്വദേശിക്കും (38, പുരുഷൻ) രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 215 പേർ ജില്ലയിൽ രോഗമുക്തരായി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7