നടി ഷംന കാസിമില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിക്കു പിന്നാലെ കൂടുതല്‍ തട്ടിപ്പു പരാതികള്‍ കൂടി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കേസന്വേഷണം വന്‍ വഴിത്തിരിവിലാണ് ഉള്ളത്.
തട്ടിപ്പു കേസില്‍ സിനിമാ മേഖലയിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യാനാരുങ്ങുകയാണ്. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചിലരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണര്‍ ഓഫിസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു നിര്‍മാതാവില്‍നിന്നാണ് ഹാരിസിന് ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിര്‍മാതാവില്‍നിന്നു നടിയുടെ നമ്പര്‍, താമസിക്കുന്ന വീടിന്റെ വിവരങ്ങള്‍ തുടങ്ങിയവ പ്രതികള്‍ക്ക് കൈമാറുകയായിരുന്നത്രേ. ഇരകള്‍ക്ക് മോഡലിങ്ങില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നതിന് സഹായിച്ചത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്ന് നേരത്തെ ചിലര്‍ വെളിപ്പെടുത്തിയിരുന്നു.
ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവര്‍ കൂടി പിടിയിലായാല്‍ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തിയും എത്ര ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള കൃത്യമായ വിവരവും ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാന്‍ ഹാരിസിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് അറിയാന്‍ ഹാരിസിനെ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം സംഭവത്തില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു. ചിലരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസം ഐജി വെളിപ്പെടുത്തിയിരുന്നു.
follow us: PATHRAM ONLINE