തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ്; 11 പേര്‍ കേരളത്തുനിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ അടക്കം 179 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിമാനത്തില്‍ തമിഴ്നാട്ടിലെത്തിയ ഒരാള്‍ക്കും റോഡ്/ട്രെയിന്‍ മാര്‍ഗം എത്തിയ 10 പേര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ കേരളത്തില്‍ ഏത് പ്രദേശത്ത് നിന്നാണെന്ന് വ്യക്തമല്ല.

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് ബാധിച്ച് 54 പേരാണ് മരിച്ചത്. 32,948 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 1,443 പേര്‍ ഇന്ന് രോഗമുക്തി നേടി. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 35,656 പേര്‍ നിലവില്‍ ചികിത്സയിലാണ്.

രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കോവിഡ് ബാധിച്ച് 1079 പേരാണ് ഇവിടെ മരിച്ചത്. ഇതുവരെ 82,275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും യാത്രാ നിര്‍ദേശങ്ങളും ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7