ആലപ്പുഴ: ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്തുനിന്നും, രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം വന്നത്.
1. കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ, 23 /6ന് രോഗം സ്ഥിരീകരിച്ച, ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യക്കാണ് (55വയസ് ) ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
2&3. ഡല്‍ഹിയില്‍ നിന്നും 13 /6ന് വിമാനത്തില്‍ കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ പത്തു വയസ്സുള്ള ആണ്‍കുട്ടിയും ഏഴ് വയസ്സുള്ള പെണ്‍കുട്ടിയും
4. ദുബായില്‍ നിന്നും 10 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു പുന്നപ്ര സ്വദേശിയായ യുവാവ്
5. ഒമാനില്‍ നിന്നും 24 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുതുകുളം സ്വദേശിയായ യുവാവ്.
6. ദമാമില്‍ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് ലക്ഷണങ്ങളോടെ കായംകുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുതുകുളം സ്വദേശിയായ യുവാവ്
7. കുവൈറ്റില്‍ നിന്നും 15/6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 47വയസുള്ള ചെറുതന സ്വദേശി
8. കുവൈറ്റില്‍ നിന്നും 13 /6ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 49വയസുള്ള ചേപ്പാട് സ്വദേശി
9. ദമാമില്‍ നിന്നും 20/6ന് തിരുവനന്തപുരത്തെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 61 വയസ്സുള്ള ചുനക്കര സ്വദേശി
10. മസ്‌കറ്റില്‍ നിന്നും 21/6ന് കൊച്ചിയിലെത്തി തുടര്‍ന്ന്‌കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്.
ഒമ്പത് പേരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 169 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്
ഇന്ന് അഞ്ചു പേര്‍ രോഗമുക്തരായി.
കുവൈറ്റില്‍ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനി, കുവൈറ്റില്‍ നിന്നും എത്തിയ ചമ്പക്കുളം സ്വദേശിനി, അബുദാബിയില്‍ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി, കല്‍ക്കട്ടയില്‍ നിന്നും എത്തിയ ചെട്ടികാട് സ്വദേശി, ഡല്‍ഹിയില്‍ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി എന്നിവരാണ് രോഗ വിമുക്തരായത്.
ആകെ 116 പേര്‍ രോഗവിമുക്തരായി