ജൂണ്‍ 28 ഞായറാഴ്ച തൃശൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി രോഗമുക്തരായി.
17 പേരില്‍ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവര്‍. ആറ് പേര്‍ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷന്‍), താണിശ്ശേരി സ്വദേശി (44, പുരുഷന്‍), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷന്‍), ജൂണ്‍ 18ന് കുവൈത്തില്‍ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷന്‍), ജൂണ്‍ 14ന് ദുബൈയില്‍നിന്ന് വന്ന കടങ്ങോട് സ്വദേശി (23, സ്ത്രീ), ജൂണ്‍ 13ന് ദുബൈയില്‍നിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷന്‍), ജൂണ്‍ 19ന് ബഹ്റൈനില്‍ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷന്‍),
ജൂണ്‍ ആറിന് ബഹ്റൈനില്‍ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷന്‍), ജൂണ്‍ നാലിന് അബൂദബിയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (47, പുരുഷന്‍), ജൂണ്‍ 14ന് മസ്‌ക്കത്തില്‍നിന്ന് വന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷന്‍), ജൂണ്‍ 12ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന പഴയന്നൂര്‍ സ്വദേശി (28, പുരുഷന്‍), ജൂണ്‍ 16ന് മുംബൈയില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശിയായ 60 വയസ്സുകാരന്‍, അദ്ദേഹത്തിന്റെ 58 വയസ്സുള്ള സഹോദരി, ജൂണ്‍ 18ന് ജയ്പൂരില്‍ നിന്നും ജൂണ്‍ 20ന് ബംഗളൂരുവില്‍നിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാന്‍മാര്‍ (44, 28 പുരുഷന്‍മാര്‍), ജൂണ്‍ 14ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷന്‍) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചാലക്കുടി നഗരസഭാ കൗണ്‍സിലര്‍ (39, സ്ത്രീ)ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനില്‍ നിന്നുള്ള സമ്പര്‍ക്കം മൂലം രോഗപ്പകര്‍ച്ച ഉണ്ടായത്.
രോഗം സ്ഥീരികരിച്ച 154 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. അസുഖബാധിതരായ 210 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ ഏഴ് പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 18875 പേരില്‍ 18701 പേര്‍ വീടുകളിലും 174 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.
FOLLOW US: pathram online latest news