എണറാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 19 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കല്‍ സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂണ്‍ 22 ന് കുവൈറ്റ് – കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി, ജൂണ്‍ 16ന് സെക്കന്ദരാബാദില്‍ നിന്ന് റോഡ് മാര്‍ഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 24 ന് മംഗള എക്‌സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 വയസുള്ള 3 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെയും 3 കുടുംബാംഗങ്ങളുടെയും ഫലം പോസിറ്റീവ് ആയത്.
• കൂടാതെ എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂര്‍ ചേലക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.
• ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കൊല്ലം സ്വദേശി ഇന്ന് രോഗമുക്തി നേടി.
• ഇന്ന് 959 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 861 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13357 ആണ്. ഇതില്‍ 11647 പേര്‍ വീടുകളിലും, 554 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1156 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 10
? പറവൂര്‍ താലൂക്ക് ആശുപത്രി- 1
? സ്വകാര്യ ആശുപത്രികള്‍ – 1
• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 3 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
? കളമശ്ശേരി മെഡിക്കല്‍ കോളേജ്- 2
? അങ്കമാലി അഡ്‌ലക്‌സ്- 1
• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 216 ആണ്.
? കളമശ്ശേരി മെഡിക്കല്‍ കോളേജ് – 62
? പറവൂര്‍ താലൂക്ക് ആശുപത്രി- 2
? കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
? അങ്കമാലി അഡ്‌ലക്‌സ്- 109
? ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 4
? സ്വകാര്യ ആശുപത്രികള്‍ – 38
• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 168 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 164 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.
• ഇന്ന് ജില്ലയില്‍ നിന്നും 200 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 247 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 14 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 335 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
follow us pathramonline