ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726; 1761 പേര്‍ ചികിൽസയിൽ

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര്‍ ചികിൽസയിലുണ്ട്. 159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

തിരുവനന്തപുരം • സംസ്ഥാനത്ത് വ്യാഴാഴ്ച 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്. 84 പേർ വിദേശത്തുനിന്നു വന്നരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 33 പേർ. 6 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്നു 53 പേർക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 9, കണ്ണൂര്‍ 9,

കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7