മേല്‍മൂടിയുടെ ചെറിയ വിടവിലൂടെ കൈകള്‍ കൂട്ടിക്കെട്ടിയ ഒരാള്‍ എങ്ങിനെ കിണറ്റിലേയ്ക്കു ചാടും; ദുരൂഹത മാറാതെ വൈദികന്റെ മരണം

കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയിലെ െവെദികന്‍ ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. െവെദികന്റേത് ആത്മഹത്യയാണെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴും മരിക്കാന്‍ തെരഞ്ഞെടുത്ത രീതിയിലാണു സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മൃതദേഹത്തിന്റെ െകെയിലുണ്ടായിരുന്ന കെട്ടാണു ദുരൂഹത വര്‍ധിപ്പിക്കുന്നത്.. ഒരാള്‍ക്കു തനിയെ െകെകള്‍ കൂട്ടിക്കെടി, ഈ കെട്ടില്‍ കല്ലു കെട്ടി കിണറ്റില്‍ ചാടാനും സാധിക്കുമോ എന്നതാണു സംശയം വര്‍ധിപ്പിക്കുന്നത്‌.െവെദികന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണു പള്ളി മുറ്റത്തെ കിണറ്റിലാണ് കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോള്‍ ഒരു കയ്യില്‍ പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ കെട്ടിന്റെ അറ്റത്ത് കല്ലുംകെട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, െവെദികന്റെ കയ്യിലെ കെട്ടിന് ബലമില്ലായിരുന്നെന്നും, മരണ വെപ്രാളത്തില്‍ ഒരു കയ്യിലെ കെട്ട് ഇദ്ദേഹം തന്നെ അഴിച്ചു കളഞ്ഞതായും പോലീസ് പറയുന്നു. മറ്റൊരാള്‍ കെട്ടിയതാണ് എങ്കില്‍ കൈയിലെ കെട്ടിനു ഇതിലും ബലമുണ്ടാകുമായിരുന്നുവെന്നു പോലീസ് പറയുന്നു. വൈദികനെ കാണാതായ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയിലെ സി.സി.ടി.വി കാമറകള്‍ ഓഫായിരുന്നു. ക്യാമറ ഓഫ് ചെയ്യുന്നത് മരിച്ച വൈദികന്‍ ജോര്‍ജ് തന്നെയാണ് എന്നു സി.സി.ടി.വി കാമറയിലുണ്ടെന്നതാണ് പൊലീസിന്റെയും സഭയുടെയും മറ്റൊരു വിശദീകരണം. പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന കിണറിനു മേല്‍മൂടിയുണ്ടായിരുന്നു.

ഈ മേല്‍മൂടിയുടെ ചെറിയ വിടവിലൂടെ വൈദികന്‍ കിണറ്റില്‍ ചാടിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൈകള്‍ കൂട്ടിക്കെട്ടിയ ഒരാള്‍ ഈ വിടവിലൂടെ എങ്ങിനെ കിണറ്റിലേയ്ക്കു ചാടുമെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.അതുകൊണ്ടു തന്നെ മരണത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. െവെദികനെ കാണാതായ ദിവസം രാവിലെ ഇദ്ദേഹത്തിന്റെ ഫോണിലേയ്ക്കു വന്ന കോളുകള്‍ വിശദമായി പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ കഴിയുമെന്നും പോലീസ് കരുതുന്നു.

നാട്ടുകാര്‍ക്കു മുഴുവന്‍ പ്രിയങ്കരനായ െവെദികന്‍ ആത്മഹത്യ ചെയ്തു എന്ന പോലീസ് വാദം പൂര്‍ണമായും അംഗീകരിക്കാന്‍ നാട്ടുകാര്‍ ഇനിയും തയ്യാറായിട്ടുമില്ല. പള്ളിയുടെ മുറ്റത്തെ റബര്‍പുരയിലുണ്ടായ തീപിടുത്തത്തില്‍ പോലീസ് കേസുണ്ടാകുമെന്ന ഭയം, ഇതേപ്പറ്റി രൂപതയിലും ഇടവകയിലും സംസാരിച്ചപ്പോള്‍ ആരും സഹായിക്കാന്‍ രംഗത്തു വരാതിരുന്നത് എന്നിവനെ െവെദികനെ ദുഖിപ്പിച്ചിരുന്നുവത്രേ. റബര്‍പുരയില്‍ തിന്നറും, പെയിന്റും മുന്‍പ് വെടിക്കെട്ടിന് ഉപയോഗിച്ചതിന്റെ ബാക്കിയുള്ള സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഇതെല്ലാം തന്നെ കേസില്‍ കുടുക്കുമെന്നു െവെദികന്‍ ഭയന്നിരുന്നതും ജീവനൊടുക്കാന്‍ കാരണമായത്രേ. മരിച്ച ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ സംസ്‌കാരം മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്തി.

Similar Articles

Comments

Advertismentspot_img

Most Popular