ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു പീഡനം; ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കി

കൊച്ചി: ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് എറണാകുളം മറൈന്‍െ്രെഡവിലെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് അടക്കം 5 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണു കുറ്റപത്രത്തിലെ ആരോപണം.

ലഹരിമരുന്ന് ഇടപാടില്‍ അന്വേഷണം തുടരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണു പരാതിക്കാരി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണു യുവതി മാര്‍ട്ടിനെ പരിചയപ്പെട്ട് മറൈന്‍െ്രെഡവിലെ ഫ്‌ലാറ്റില്‍ ഒരുമിച്ചു താമസം തുടങ്ങിയത്. ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ഒരു ദിവസം രക്ഷപ്പെട്ട യുവതി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറിയ മാര്‍ട്ടിന്‍ മര്‍ദ്ദിച്ചതായി മറ്റൊരു യുവതിയും പരാതി നല്‍കിയിട്ടുണ്ട്.

മാര്‍ട്ടിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട യുവതി മാര്‍ച്ചിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച തൃശൂര്‍ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28), പ്രിന്റോ (25) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളും 25 ന് തുറക്കും

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ച് പൂട്ടിയ മൾട്ടിപ്ലക്സുകൾ അടക്കമുള്ള മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും. ഇന്ന് ചേർന്ന തിയേറ്റർ ഉടമകളുടെ യോഗമാണ് നിർണായക തീരുമാനം എടുത്തത്....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,...

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ ബിജെപി എംഎൽഎയ്ക്ക് 5 വർഷം തടവ്

വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ സംഭവത്തിൽ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയോധ്യയിലെ ഗോസായിഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്...