ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നൊവാക് ജോക്കോവിച്ചുമായി പ്രദര്‍ശന മത്സരം കളിച്ച ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്, ഗ്രിഗര്‍ ദിമിേ്രതാവ്, വിക്ടര്‍ ട്രോയികി എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥീരീകരിച്ചത്.

ജോക്കോവിച് പ്രസ്താനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ബല്‍ഗ്രേഡില്‍ തിരിച്ചെത്തിയെന്നും തനിക്കും ഭാര്യ ജെലീനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായും ജോക്കോവിച് പ്രസ്താവനയില്‍ അറിയിച്ചു. ജോക്കോവിച്ചിന്‍െ്‌റ നേതൃത്വത്തിലാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്. കൊവിഡ് കാലത്ത് മത്സരം സംഘടിപ്പിച്ചതില്‍ ജോക്കോവിച്ചിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റ് താരങ്ങള്‍ക്ക് കൂടി കൊവിഡ സ്ഥിരീകരിച്ചതോടെ ജോക്കോവിച് ക്ഷമാപണം നടത്തി.

കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജോക്കോവിച് മത്സരം സംഘടിപ്പിച്ചത്. നാല് പാദങ്ങളിലായി നടത്തിയ മത്സരത്തില്‍ ആദ്യ പാദത്തില്‍ ഡൊമിനിക് തീയെം ജേതാവായി. ക്രൊയേഷ്യ വേദിയായ രണ്ടാം പാദ മത്സരത്തിനിടെ കഴിഞ്ഞ ദിവസമാണ് ദിമിത്രോവിന് കൊവിഡ് സ്ഥിരീകരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത മുന്നാമത്തെ താരത്തിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങള്‍ നടത്തിയതിന് ജോക്കോവിചിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോകോവിച് കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment