‘ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?’ എല്ലാവര്‍ക്കും വേണ്ടത് ഭുവിയെ…

മുംബൈ: ‘ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?’ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഈ ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഒരു കൂട്ടം സുന്ദരിമാരുടെ ചിത്രങ്ങള്‍ സഹിതമാണ് യുവരാജ് സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഈ സുന്ദരിമാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഉവ്വ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളാണ് ഈ സുന്ദരികള്‍. വനിതാ ടീമംഗങ്ങളാണെന്ന് തെറ്റിദ്ധരിക്കല്ലേ. ഇന്ത്യന്‍ പുരുഷ ടീമിലെ താരങ്ങളാണ് യുവി പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് പുരുഷ താരങ്ങളുടെ ‘സ്ത്രീ രൂപം’ സൃഷ്ടിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മഹേന്ദ്രസിങ് ധോണി, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, അജിന്‍ക്യ രഹാനെ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര എന്നിവരാണ് ചിത്രത്തിലുള്ള ‘സ്ത്രീകള്‍’

ഇതില്‍ ആരെയാണ് നിങ്ങള്‍ ഗേള്‍ഫ്രണ്ടായി തിരഞ്ഞെടുക്കുക? എന്റെ ഉത്തരം നാളെ’ ഇതാണ് ചിത്രത്തിനൊപ്പമുള്ള യുവിയുടെ ക്യാപ്ഷന്‍. എന്തായാലും യുവരാജിന്റെ ചോദ്യം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം അര ലക്ഷത്തോളം പേരാണ് യുവിയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും കമന്റുമായെത്തി. എല്ലാവര്‍ക്കും ഗേള്‍ഫ്രണ്ടായി വേണ്ടത് ഒരേയൊരാളെ ഭുവനേശ്വര്‍ കുമാര്‍. കൂട്ടത്തില്‍ ഏറ്റവും ‘ഭുവി’യാണെന്നാണ് ആരാധകരുടെ പക്ഷം. ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റയുടെ ഭാര്യ റുഷ്മ, ബോളിവുഡ് താരങ്ങളായ ആശിഷ് ചൗധരി, കരണ്‍ വാഹി തുടങ്ങിയവരെല്ലാം ഭുവിക്കു പിന്നില്‍ അണിനിരന്നു.

pathram:
Related Post
Leave a Comment