ഡല്‍ഹിയില്‍ ഇന്ന് 4000ത്തിനടുത്ത് കോവിഡ് കേസുകള്‍; 2301 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,947 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതില്‍ 24,988 എണ്ണം സജീവ കേസുകളാണ്.

ഇന്ന് 68 പേരാണ് കൊറോണ ബാധ മൂലം മരിച്ചത്. ഇതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,301 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 4,40,215 രോഗികളാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാംസ്ഥാനത്തുമാണ്.

follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular