തമിഴ്നാട്ടില്‍ ഇന്ന് 2516 പേര്‍ക്ക് കൂടി കോവിഡ്, 39 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ 2516 പേര്‍ക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 39 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 അയി. ആകെ മരണം 833 ആയി.

ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് (യുഎഇ- നാല്, റഷ്യ -നാല്, കോംഗോ -ഒന്ന്, മാലദ്വീപ് – ഒന്ന്) എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ (ഡല്‍ഹി -രണ്ട്, ഗുജറാത്ത് -ഒന്ന്, പശ്ചിമ ബംഗാള്‍- ഒന്ന്) നാലുപേര്‍ക്കും, റോഡ് മാര്‍ഗവും തീവണ്ടിയിലും എത്തിയ (കര്‍ണാടക – 10, കേരളം – അഞ്ച്, മഹാരാഷ്ട്ര – നാല്, തെലങ്കാന – മൂന്ന്, ആന്ധ്രാപ്രദേശ് – ഒന്ന്, പശ്ചിമ ബംഗാള്‍ – ഒന്ന്) 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 12 വയസിന് താഴെ പ്രായമുള്ള 3188 പേര്‍ക്ക് തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1227 പേര്‍ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ തമിഴ്നാട്ടില്‍ ആകെ രോഗമുക്തരുടെ എണ്ണം 35,339 ആയി. 28,428 ആണ് ആക്ടീവ് കേസുകള്‍.

തലസ്ഥാനമായ ചെന്നൈയില്‍ വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. 1380 പേര്‍ക്ക് ചെന്നൈയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 44,203 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സമീപ ജില്ലകളായ ചെങ്കല്‍പേട്ടില്‍ 146 പേര്‍ക്കും, തിരുവള്ളൂരില്‍ 156 പേര്‍ക്കും, കാഞ്ചീപുരത്ത് 59 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്ത് രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ന്. 2500 ലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും

follow us: pathram online

pathram:
Leave a Comment