കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് ; നടുവണ്ണൂരില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകിരിച്ചു. നടുവണ്ണൂര്‍ സ്വദേശിയായ 31 കാരനാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് നടുവണ്ണൂരില്‍ ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഒട്ടേറെ പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെ, കഴിഞ്ഞ 16-ാം തീയതിയായിരുന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് ഇന്ന് ഇയാള്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നടുവണ്ണൂരിലെ വീട്ടിലേക്ക് നിരീക്ഷണത്തില്‍ പോവുന്നതിനിടെ പോവുന്ന വഴിക്ക് ഇയാള്‍ കയറിയ ബേക്കറി, പെട്രോള്‍ പമ്പ്, പഴക്കട എന്നിവടങ്ങളിലുള്ളവരോടും ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട വീട്ടുകാരോടുമാണ് നീരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടത്. സ്ഥാപനങ്ങള്‍ അടച്ചിട്ട് അണുനശീകരണം നടത്തണം. പകരം ജീവനക്കാരനെ വെച്ച് ആവശ്യമെങ്കില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

follow us: pathram online

pathram:
Related Post
Leave a Comment