തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച നാലുപേരില്‍ രണ്ടു പേര്‍ വിദേശത്തുനിന്ന് വന്നവര്‍

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 23 ) 4 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:

1. പാപ്പനംകോട് കൈമനം സ്വദേശി 29 വയസ്സുള്ള യുവാവ്. ജൂൺ 20 ന് ദമാമിൽ നിന്നും എയർ ഇന്ത്യയുടെ AI 1942 നം വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയും രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ അവിടെ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും സ്വാബ് പരിശോധന നടത്തുകയും CFLTC കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും ചെതിരുന്നു. പരിശോധന ഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

2 & 3 പൗഡിക്കോണം വിഷ്ണുനഗർ സ്വദേശി 33 വയസ്സുള്ള പുരുഷൻ, അദ്ദേഹത്തിന്റെ ഭാര്യ (27 വയസ്സ് ). ഇരുവരും ഡൽഹിയിൽ നിന്നും ജൂൺ 9 ന് ട്രെയിനിൽ ( നം 02432 ) തിരുവനന്തപുരത്തെത്തി. അവിടെ നിന്നും പ്രത്യേക ടാക്സിയിൽ ഹോം ക്വാറന്റൈനിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.

4. പേട്ട സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ G8 7090 നം വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും അവിടെ നിന്നും KSRTC ബസ്സിൽ കൊല്ലത്തെ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. രോഗ ലക്ഷണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ നടത്തിയ സ്വാബ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു പാരിപ്പള്ളി ആശുപത്രിയിലേക്കു മാറ്റി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7