മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. അന്ന് മോഹന്‍ലാലിന് ബോഡിഷെയിമിംഗ്…

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. സിനിമയിലെ പൃഥ്വിയുടെ രൂപം വച്ച് ഭാവനയില്‍ മെനഞ്ഞെടുത്ത പോസ്റ്ററുകളുമായി ആരാധകരും രംഗത്തു വരുന്നുണ്ട്. സിനിമയുടെ പ്രഖ്യാപനം വരുമ്പോഴേക്കും ആവേശഭരിതരായി ‘തള്ളുകള്‍’ ഇറക്കുന്ന പ്രവണതയ്ക്കെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മലബാര്‍ പശ്ചാത്തലത്തിലുള്ള സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ അദ്ദേഹത്തിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്നു പറഞ്ഞവരോട് പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ എന്ന് ചോദിക്കട്ടെയെന്നും ഹരീഷ് കുറിക്കുന്നു. സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കണമെന്നും ഹരീഷ് പറയുന്നു.

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?…കുഞ്ഞാലി മരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംഗ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്…കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു…ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്… സിനിമയെ കലാകാരന്റെ ആവിഷ്‌കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക…

follow us pathram online

Similar Articles

Comments

Advertismentspot_img

Most Popular