പ്രകോപനവുമായി നേപ്പാളും; ബീഹാറിലെ ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞു

ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.

അതിർത്തിയിലെ ലാൽബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബിഹാറിൽ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇത് മുൻകൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാൾ അതിർത്തി രക്ഷാസേന തടഞ്ഞത്. എഞ്ചിനീയർമാരും ജില്ലാ കളക്ടറും നേപ്പാൾ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളിൽ 18 എണ്ണം നേപ്പാളിലാണുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നടപടി.

follow us: PATHRAM ONINE

Similar Articles

Comments

Advertismentspot_img

Most Popular