ചൈന കടല്‍ വഴിയുള്ള ആക്രണത്തിന് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ; ആന്‍ഡമാനില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇനി ചൈന ആക്രമണത്തിന് മുതിരില്ലെന്ന് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടര്‍ന്ന് ആന്‍ഡമാന്‍ ദ്വീപുകള്‍ക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തില്‍ നിന്ന് 700 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ആന്‍ഡമാന്‍ ദ്വീപുകള്‍ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഡിസംബറില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലില്‍ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തര്‍ക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകള്‍, റഡാര്‍ സൗകര്യങ്ങള്‍, മറ്റ് സൈനിക സൗകര്യങ്ങള്‍ എന്നിവയുണ്ട്.

ആന്‍ഡമാനിലെ ഇന്ത്യന്‍ ആധിപത്യം ഇന്ത്യന്‍ സമുദ്ര മേഖലയിലെ (ഐഒആര്‍) ചൈനീസ് സ്വപ്നങ്ങള്‍ക്ക് ഭീഷണിയാണ്. 2019 ജനുവരിയില്‍ ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരു പുതിയ എയര്‍ബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയര്‍ബേസ് രൂപീകരണം പിഎല്‍എ അംഗീകരിച്ചിരുന്നു.

2019 ഡിസംബറില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാന്‍ 1 മടങ്ങാന്‍ ഇന്ത്യന്‍ നാവികസേന നിര്‍ദേശം നല്‍കിയിരുന്നു. ഗല്‍വാനില്‍ പിഎല്‍എയ്ക്ക് തിരിച്ചടിയേറ്റതിനാല്‍ ഇന്ത്യചൈന സംഘര്‍ഷത്തിന്റെ തുടര്‍ച്ച ഇനി ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ആന്‍ഡമാനില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ പി.കെ.ചാറ്റര്‍ജി പറഞ്ഞു

follow us pathramonline LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7