പാലക്കാട്ട് ആശങ്കയേറുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 23 പേര്‍ക്ക്; ചികിത്സയിലുള്ളത് 135 പേര്‍…

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ഡൽഹി-2*
കോട്ടായി സ്വദേശി (44 പുരുഷൻ),
ഷൊർണൂർ സ്വദേശി (36 പുരുഷൻ)

*യുഎഇ-5*
കരിമ്പുഴ സ്വദേശി (52 പുരുഷൻ),
വല്ലപ്പുഴ ചെറുകോട് സ്വദേശി (35 പുരുഷൻ),
പരുതൂർ സ്വദേശി (46 പുരുഷൻ),
തേങ്കുറിശ്ശി സ്വദേശി (48 പുരുഷൻ),
കടമ്പഴിപ്പുറം കുനിപ്പാറ സ്വദേശി (31 പുരുഷൻ)

*രാജസ്ഥാൻ-1*
കാരാകുറുശ്ശി സ്വദേശി (28 പുരുഷൻ)

*സൗദി-1*
ഷൊർണൂർ ആറാണി സ്വദേശി (25 പുരുഷൻ)

*കർണാടക-2*
പെരുമാട്ടി സ്വദേശി (30 പുരുഷൻ),
വണ്ടാഴി മംഗലംഡാം സ്വദേശി (35 പുരുഷൻ)

*തമിഴ്നാട്-5*
മംഗലാംകുന്ന് പൂക്കോട്ടുകാവ് സ്വദേശി (20 സ്ത്രീ),
ഷൊർണൂർ കവളപ്പാറ സ്വദേശി (60 പുരുഷൻ),
മണ്ണൂർ പത്തിരിപ്പാല സ്വദേശി (30 പുരുഷൻ),
പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികളായ (41 പുരുഷൻ,12 പെൺകുട്ടി)

*ബഹ്റൈൻ-1*
കൊടുവായൂർ എത്തനൂർ സ്വദേശി(35 പുരുഷൻ)

*ഖത്തർ-3*
തെങ്കര സ്വദേശി (31 പുരുഷൻ),
വെള്ളിനേഴി സ്വദേശി (31 പുരുഷൻ),
കടമ്പഴിപ്പുറം സ്വദേശി (28 പുരുഷൻ)

*മഹാരാഷ്ട്ര-2*
ചിറ്റൂർ സ്വദേശി (27 പുരുഷൻ),
വടക്കഞ്ചേരി പന്നിയങ്കര സ്വദേശി (24 സ്ത്രീ)

*കുവൈത്ത്-1*
വെള്ളിനേഴി സ്വദേശി (30 പുരുഷൻ)

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 135 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram onine

Similar Articles

Comments

Advertismentspot_img

Most Popular