കണ്ണൂര്‍ : പുതുതായി ജില്ലയില്‍ എട്ട് പേര്‍ക്ക് ഇന്ന് (ജൂണ്‍ 19) കോവിഡ് ബാധ സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്താനും സമ്പര്‍ക്കം വഴി രോഗബാധയുണ്ടായതിനെ തുടര്‍ന്ന് രണ്ട് വാര്‍ഡുകള്‍ കൂടി പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് ബാധിതര്‍ 332 ആയി:
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 29കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ നാലിന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1348 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 19കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 7ന് കസാക്കിസ്ഥാനില്‍ നിന്ന് കെസി 1383 വിമാനത്തിലെത്തിയ അലവില്‍ സ്വദേശി 51 കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
ഡല്‍ഹി, ബാംഗ്ലൂര്‍ വഴി ജൂണ്‍ ഏഴിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഹരിയാന സ്വദേശി 27കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 15ന് എത്തിയ കണ്ണൂര്‍ സ്വദേശി 45കാരന്‍, ജൂണ്‍ അഞ്ചിന് ചെന്നൈയില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 45കാരി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. മാലൂര്‍ സ്വദേശിയായ 53കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി.
21 പേര്‍ക്ക് കൂടി രോഗമുക്തി:
ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 21 പേര്‍ ഇന്ന് ഡിസ്ചാര്‍ജായി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 58കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 26കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 67കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 34കാരി, നാലു വയസ്സുകാരി, ഏഴു വയസ്സുകാരി, 13കാരി, ഇരിട്ടി സ്വദേശിയായ 26കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 17കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ നാലു വയസ്സുകാരി, 15കാരി, 12കാരന്‍, 10 വയസ്സുകാരന്‍, മുഴക്കുന്ന് സ്വദേശി 25കാരന്‍, കണ്ണപുരം സ്വദേശി 25 കാരന്‍, എരുവേശ്ശി സ്വദേശി 21കാരന്‍, ഉദയഗിരി സ്വദേശി 20കാരന്‍, ആലക്കോട് സ്വദേശി 31കാരി, മുണ്ടേരി സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടവര്‍ 225 ആയി.
നിരീക്ഷണം:
നിരീക്ഷണത്തില്‍ 14,946 പേര്‍
നിലവില്‍ ജില്ലയില്‍ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരും വീടുകളില്‍ 14740 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ടെസ്റ്റ്:
ഇതുവരെ 11618 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11297 എണ്ണത്തിന്റെ ഫലം ലഭ്യമായി. 321 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
നിയന്ത്രണം:
എട്ട് വാര്‍ഡുകളില്‍ കൂടി നിയന്ത്രണം
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവിടങ്ങള്‍ പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മാലൂര്‍ പഞ്ചായത്തിലെ 3, 12 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും.
നിയന്ത്രണം ഒഴിവാക്കിയവ:
അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചൊക്ലി-2, 9, കോട്ടയം മലബാര്‍- 9, കണിച്ചാര്‍-12, ചെമ്പിലോട്-1, കണ്ണപുരം-1, എരുവേശ്ശി-12, ആലക്കോട്-1, മുണ്ടേരി-12, ഇരിട്ടി-4 വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
follow us: PATHRAM ONLINE