മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച 18 പേരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 19) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ വീടുകളിലും ജില്ലയിലെ വിവിധ കോവിൽ കെയർ സെന്ററുകളിലും നിരീക്ഷണത്തിലായിരുന്നു.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ

1.ഹൈദരാബാദില്‍ നിന്ന് ജൂണ്‍ നാലിന് സ്വകാര്യ ബസില്‍ വീട്ടിലെത്തിയ നിലമ്പൂര്‍ നല്ലന്താണി സ്വദേശി 31 വയസുകാരന്‍,

2- ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശിനിയായ ഒമ്പത് വയസുകാരി

3-ചെന്നൈയില്‍ നിന്ന് മെയ് 29 ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി വീട്ടിലെത്തിയ തൃപ്രങ്ങോട് സ്വദേശി 47 വയസുകാരന്‍

4-ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ പെരുമണ്ണ കോഴിച്ചെന സ്വദേശി 33 വയസുകാരന്‍,

5- റിയാദില്‍ നിന്ന് തിരുവനന്തപുരം വഴി മെയ് 31 ന് വീട്ടില്‍ തിരിച്ചെത്തിയ എടക്കര പാലേമാട് സ്വദേശി 44 വയസുകാരന്‍

6-കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 11 ന് വീട്ടിലെത്തിയ മൂന്നിയൂര്‍ വെളിമുക്ക് ആലിങ്ങല്‍ സ്വദേശി 34 വയസുകാരന്‍,

7-ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ഒമ്പതിന് വീട്ടിലെത്തിയ കാളികാവ് സ്വദേശിനി ഗര്‍ഭിണിയായ 26 വയസുകാരി,

8കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി 48 വയസുകാരന്‍

9. ജിദ്ദയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ 10 ന് വീട്ടില്‍ തിരിച്ചെത്തിയ ചുങ്കത്തറ സ്വദേശി 54 വയസുകാരന്‍

10-ദുബായില്‍ നിന്ന് ജൂണ്‍ 15 ന് കരിപ്പൂരിലെത്തിയ തിരൂര്‍ പയ്യനങ്ങാടി സ്വദേശി 63 വയസുകാരന്‍

11-റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടിലെത്തിയ എടവണ്ണ ഒതായി സ്വദേശിനി 21 വയസുകാരി

12- അബുദബിയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ആലങ്കോട് ഒതളൂര്‍ കീഴ്ക്കര സ്വദേശി 42 വയസുകാരന്‍

13- റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ ആറിന് വീട്ടില്‍ തിരിച്ചെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി 62 വയസുകാരന്‍

14- അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ മൂന്നിന് വീട്ടില്‍ തിരിച്ചെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 41 വയസുകാരന്‍

15,16,17,18- ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ വഴിക്കടവ് തോരക്കുന്ന് സ്വദേശി 75 വയസുകാരന്‍, ഭാര്യ 67 വയസുകാരി, മകള്‍ 25 വയസുകാരി, പേരമകള്‍ ആറുവയസുകാരി

എന്നിവർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular