കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്കുമായി ഗവേഷകര്‍. തങ്ങളുണ്ടാക്കിയ മാസ്ക് വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അതിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജറമായി കണക്ടു ചെയ്താല്‍ കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുമെന്നും ഇസ്രയേലി ഗവേഷകര്‍ അവകാശപ്പെട്ടു. വൈറസ് മുക്തമാക്കാന്‍ 30 മിനിറ്റ് വേണ്ടിവരും. ചാര്‍ജറുമായി കണക്ടു ചെയ്തിരിക്കുന്ന സമയത്ത് മാസ് ഉപയോഗിക്കരുതെന്നും ഈ മാസ്ക് ഉണ്ടാക്കിയ ടെക്നിയോണ് യൂണിവേഴ്സിറ്റി ടീമിലെ പ്രധാനിയായ യായിര്‍ എയിന്‍-എലി പറഞ്ഞു. മാസ്കിന് ഒരു യുഎസ്ബി പോര്‍ട്ട് ഉണ്ട്. സെല്‍ഫോണ്‍ ചാര്‍ജറിലൂടെ മാസ്കിന്റെ ഉള്ളിലെ പാളിയിലേക്ക് 70 ഡിഗ്രി സെല്‍ഷ്യസ് ചൂടു കടത്തിവിട്ടാണ് വൈറസുകളെ കൊല്ലുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ ചൂടില്‍ എല്ലാ വൈറസുകളും ചത്തുപോകുമെന്നും അവര്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്കുകള്‍ വന്‍ പാരിസ്ഥിതിക പ്രശ്നമായിരിക്കും സൃഷ്ടിക്കാന്‍ പോകുക. അതിനാല്‍ വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകള്‍ എന്ന ആശയമാണ് എന്തുകൊണ്ടും നല്ലത്. ഇതിന്റെ നിര്‍മാണം പ്രോട്ടോടൈപ് ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. എന്‍95 മാസ്കുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് നിര്‍മിതി. ഇതിനുളള പെയ്റ്റന്റ് തങ്ങള്‍ക്കു ലഭിക്കാനായി അപേക്ഷ നല്‍കിയതായി ഗവേഷകര്‍ അറിയിച്ചു. വില 1 ഡോളറായിരിക്കും.
കൊറോണാവൈറസിനെ കൊല്ലാന്‍ കഴിയുന്ന മാസ്കുമായി ഗവേഷകര്‍.
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...