ലോകകപ്പ് ഒത്തുകളി : മന്ത്രിയ്ക്ക് മറുപടിയായി ജയവര്‍ധനെയും, കുമാര്‍ സംഗക്കാരയും

2011 ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്കന്‍ താരങ്ങള്‍ ഒത്തുകളിച്ചു തോറ്റതാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ അന്ന് ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയും ഫൈനലില്‍ സെഞ്ചുറി നേടിയ മഹേള ജയര്‍വര്‍ധനെയും രംഗത്തെത്തി. ‘തിരഞ്ഞെടുപ്പ് അടുക്കാറായി എന്നു തോന്നുന്നു’വെന്നായിരുന്നു ഇതേക്കുറിച്ച് പരിഹാസപൂര്‍വം ജയവര്‍ധനെയുടെ പ്രതികരണം.

‘തിരഞ്ഞെടുപ്പു വല്ലതും അടുത്തുവരുന്നുണ്ടോ? വീണ്ടും ആ സര്‍ക്കസ് ആരംഭിച്ചതായി കാണുന്നു. പേരുകളും തെളിവുകളും പുറത്തുവിടൂ’ ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

വളരെ ഗൗരവമുള്ള ആരോപണമെന്ന നിലയില്‍ മന്ത്രി എത്രയും പെട്ടെന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് ഒത്തുകളിച്ചവരുടെ പേരുകളും അതിന്റെ തെളിവുകളും കൈമാറണമെന്ന് അന്ന് ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാര ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ ഇതേക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടാകില്ലെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. ലോകകപ്പിനു തൊട്ടുപിന്നാലെ സംഗക്കാര രാജിവച്ചിരുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment