കോഴിക്കോട് ജില്ലയിൽ ഇന്ന് (18.06.2020)ന് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 178 ആയി.
പോസിറ്റീവായവരില്‍ നാലു പേർ വിദേശത്ത് ( കുവൈത്ത് – 1, സൗദി- 2, യൂ എ ഇ -1) നിന്നും ഒരാൾ ഒറീസ്സയിൽ നിന്നും വന്നവരാണ്
പോസിറ്റീവ് കേസ് 174 :
ജൂൺ 13നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 1946) സൗദിയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 52 വയസ്സുള്ള ചെലവൂർ സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂൺ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ
ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചു സ്രവപരിശോധന നടത്തുകയും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അടുത്ത ദിവസം സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.
പോസിറ്റീവ് കേസ് 175 :
ജൂൺ 4നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ (IX 1334) ദുബൈയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 30 വയസ്സുള്ള ചേളന്നൂർ സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ജൂൺ 11ന് പ്രൈവറ്റ് ടാക്സിയിൽ മറ്റൊരാളോടൊപ്പം വീട്ടിലേക്ക് പോയി. ജൂൺ 15ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.അടുത്ത ദിവസം സ്രവപരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 176:
ജൂൺ 11നുള്ള ഗോ എയർ വിമാനത്തിൽ (G8 7066) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 25 വയസ്സുള്ള മൂടാടി സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂൺ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലൻസിൽ ഗവണ്മെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചു സ്രവപരിശോധന നടത്തുകയും അതിനുശേഷം കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 177:
ജൂൺ 4നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ (FZ 8925) ദുബൈയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 30 വയസ്സുള്ള തൂണേരി സ്വദേശിയാണ്. വിമാനത്താവളത്തില്‍ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള മെട്രോ ടൂറിസ്റ്റ് ഹോമിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി. ജൂൺ 16 ഇദ്ദേഹത്തെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.അടുത്ത ദിവസം സ്രവപരിശോധന നടത്തി. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 178:
മെയ് 30-ാം തീയതി ഒറീസ്സയിൽ നിന്ന് മറ്റൊരാളോടൊപ്പം ലോറിയിൽ എത്തിയ 40 വയസ്സുള്ള ഫറോക് സ്വദേശിയാണ്. കോഴിക്കോട് നിന്ന് ഓട്ടോയിൽ ഉച്ചക്ക് 2മണിയോടെ യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള ക്വാറന്റൈൻ സൗകര്യം ഒരുക്കിയ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ജൂൺ 13ന് ക്വാറന്റൈനിൽ കഴിഞ്ഞ വീട്ടിൽ നിന്ന് ഓട്ടോയിൽ ഉച്ചക്ക് മൂന്ന് മണിയോടെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി സ്രവപരിശോധന നടത്തി. അതിനുശേഷം തിരുരങ്ങാടിയിൽ നിന്ന് മറ്റൊരു ഓട്ടോയിൽ ഫറോകിലുളള സ്വന്തം വീട്ടിലെത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചപ്പോൾ തന്നെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.
follow us: PATHRAM ONINE