സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും. ഇത് സംബന്ധിച്ച് വിമാനകമ്പനികളുമായും വിദേശകാര്യ മന്ത്രാലയവുമായും ചർച്ച നടന്നു വരികയാണ്.
നിയന്ത്രണങ്ങൾ കർശനമാക്കും
പകുതി ആളുകൾ മാത്രമെ ഒരു സമയം ഓഫീസിൽ ഉണ്ടാകാൻ പാടുള്ളു. മീറ്റിങ്ങുകൾ ഓൺലൈനാക്കണം. അയൽ സംസ്ഥാനത്ത് സെക്രട്ടറേറ്റിൽ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കർശനമാക്കണം എന്നാണ്. ഓഫീസ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവർ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവർത്തർക്ക് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്ണം.
വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. രോഗവ്യാപനം കൂടിയാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോൾ സർവീസിലുള്ള 45 വയസിൽ താഴെയുള്ളവർക്ക് പരിശീലനം നൽകും. തൊഴിൽരഹിതരായ ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, വിരമിച്ചവർ എന്നിവരെയെല്ലാം ഒരുക്കും.
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. എക്‌സൈസ് വകുപ്പിലെ െ്രെഡവര്‍ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. 1358 പേര്‍ ചികില്‍സയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 1967 പേര്‍ ആശുപത്രികളില്‍. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ
തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5
കണ്ണൂർ 4
കാസർകോട് 3
കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ
തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2
എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോട് 11
FOLLOW US: pathram online dailyhunt