ഇന്ന് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ജില്ല

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. എക്‌സൈസ് വകുപ്പിലെ െ്രെഡവര്‍ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. 1358 പേര്‍ ചികില്‍സയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 1967 പേര്‍ ആശുപത്രികളില്‍. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 35032 സാംപിള്‍ പരിശോധിച്ചു. ഹോട്‌സ്‌പോടുകള്‍ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചര്‍ച്ച നടക്കുന്നു. യുഎഇ ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികള്‍ക്ക് ഉപകരിക്കും.

കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5
കണ്ണൂർ 4
കാസർകോട് 3


കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2

എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോട് 11

FOLLOW US: pathram online dailyhunt

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7