കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി മരിച്ചു

തിരൂര്‍: കോവിഡ് ബാധിച്ച് തിരൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. തിരൂര്‍ . ചെമ്പ്ര ചെറിയേടത്ത് ഹുസൈന്‍(61) ആണ് സൗദിയിലെ ജിദ്ദയില്‍ മരിച്ചത്. ജിദ്ദ സൂഖുല്‍ ഗുറാബില്‍ അമൂദി ഇലക്ട്രിക്കല്‍സില്‍ ജോലിചെയ്തിരുന്ന ഹുസൈനെ കടുത്ത പനിയും ശ്വാസതടസ്സവും ബാധിച്ച് ജൂണ്‍ 2 ന് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

പാലക്കല്‍ ബീക്കുട്ടിയാണ് ഉമ്മ, ഭാര്യ: സുലൈഖ. മക്കള്‍ :നൗഫിറ ( കല്‍പ്പകഞ്ചേരി ) , ഇംതിയാസ് (മക്ക ) , അഷ്‌റഫ്, നുസ്‌റത്ത്(വാണിയന്നൂര്‍ ) മരുമക്കള്‍ : ഖദ് രിയ (ചെറിയമുണ്ടം ), നാസര്‍ ( കല്‍പകഞ്ചേരി), അഷ്ഫിറ (കോട്ട് തിരൂര്‍ )

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment