കോവിഡ് ബാധിച്ചയാള്‍ നിലമ്പൂരില്‍നിന്ന് വന്നു, കൊച്ചിയില്‍ രണ്ടു ദിവസം തങ്ങി; സകലയിടങ്ങളിലും കറങ്ങി; പിന്നെ തിരുവനന്തപുരത്തേക്ക്; റൂട്ട് മാപ്പ് ഉണ്ടാക്കാന്‍ വട്ടംകറങ്ങി അധികൃതര്‍…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ദുഷ്‌കരം. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇയാളുടെ റൂട്ട് മാപ്പ് ഏറെ സങ്കീര്‍ണ്ണമാണ്. മെയ് 23ന് നിലമ്പുരില്‍ നിന്നും വന്ന യുവാവ് രണ്ട് ദിവസം കൊച്ചിയില്‍ താമസിച്ചു. കലൂര്‍, ഇടപ്പള്ളി, വടുതല, ബോള്‍ഗാട്ടി എന്നിവടങ്ങളില്‍ എത്തി. പതിനഞ്ചാം തീയതിയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.

മറൈന്‍ ഡ്രൈവിലെ മൊബൈല്‍ ഷോപ്പ്, കൊല്ലം, ഇഞ്ചക്കല്‍, പേട്ട, മണക്കാട് ഹോട്ടല്‍ സേട്യൂണ്‍, കുമാരപുരം കൊറിയര്‍ സര്‍വീസ്, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍, ബീമാപ്പള്ളി, ചാല മാര്‍ക്കറ്റ് എന്നിടവങ്ങളില്‍ എത്തി. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.

ഇയാളുടെ യാത്രാപഥം സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ചുവടെയുള്ള നമ്പറുകളില്‍ അറിയിക്കേണ്ടതാണ്. 1077, 1056, 0471 2466828

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment