രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് വിവാദമാകുമ്പോള്‍ പുതിയൊരു വാര്‍ത്ത പുറത്തുവരുന്നു. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് പരിശോന നിര്‍ബന്ധമാക്കി യു.എ.ഇ പുതിയ നീക്കം. കൊവിഡ് നെഗറ്റീവ് ആയവരെ മാത്രമേ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നും യു.എ.ഇ വ്യക്തമാക്കി.

ജൂണ്‍ 23 മുതല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഐഡന്‍്‌റിറ്റിയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും അപേക്ഷയില്‍ വ്യക്തമാക്കണം. ഈ സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കൂ എന്നും തിരിച്ചുവരുമ്പോള്‍ നിശ്ചിത ദിവസം ക്വാറന്‍ൈ്‌റനില്‍ കഴിയാന്‍ സമ്മതമാണെന്നും സത്യവാങ്മൂലം നല്‍കണം.

യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യം കൊവിഡ് സ്റ്റാറ്റസ് ആവശ്യപ്പെടുമെന്നതിനാല്‍ യാത്രയ്ക്ക് മുമ്പ് പരിശോധന നടത്തണം. യാത്ര തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള പരിശോധനാ ഫലമാണ് വേണ്ടത്. അല്‍ഹോസന്‍ ആപ്പ് വഴി ടെസ്റ്റ് റിസല്‍റ്റ് വിമാനത്താവളത്തില്‍ കാണിക്കണമെന്നും യു.എ.ഇ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment