ഉത്തര്‍പ്രദേശ്: രാജ്യത്തെ നടുക്കി ഓടുന്ന ബസില്‍ വീണ്ടും കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടില്‍ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബസില്‍ പന്ത്രണ്ടോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. അര്‍ദ്ധരാത്രി മറ്റ് യാത്രക്കാര്‍ ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. നോയിഡയിലെത്തിയപ്പോഴാണ് യുവതി സംഭവത്തെ കുറിച്ച് പുറത്തുപറയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ബസിലെ ഡ്രൈവര്‍മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
follow us: PATHRAM ONLINE LATEST NEWS