ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച നൂറിലധികം ഭക്ഷണവിതരണക്കാരെ ഒാണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഭക്ഷണവിതരണക്കാര്‍ കൊച്ചി ഇടപ്പള്ളിയില്‍ പ്രതിഷേധമുയര്‍ത്തി. ആനുകൂല്യങ്ങളൊന്നും വര്‍ധിപ്പിക്കാനില്ലെന്ന് കമ്പനി നിലപാടെടുത്തതോടെ സമരവുമായി മുന്നോട്ടുപോകാനാണ് ഭക്ഷണവിതരണക്കാരുടെ തീരുമാനം.
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെ ഭക്ഷണവിതരണ ജീവനക്കാര്‍ ഒാര്‍ഡറുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിനിടെ പ്രശ്നം പരിഹരിക്കാന്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനാകില്ലെന്ന് കമ്പനി നിലപാെടടുത്തത്. ഇതിന് പിന്നാലെ ഭക്ഷണവിതരണക്കാര്‍ ഇടപ്പള്ളിയിലെ ഫുട്പാത്തില്‍ നിരന്നുനിന്ന് പ്രതിഷേധം അറിയിച്ചു. ഒാരോ ഒാര്‍ഡറിനും 25രൂപവരെ ഉണ്ടായിരുന്ന സര്‍വീസ് ചാര്‍ജ് പത്ത് രൂപയായി കുറച്ചുവെന്നും ഭക്ഷണവിതരണക്കാര്‍ ആരോപിക്കുന്നു. ഒരുദിവസം അഞ്ഞൂറ് രൂപ തികച്ചുകിട്ടാത്ത സാഹചര്യത്തില്‍ പതിനാലുമണിക്കൂറോളം ജോലിെചയ്തിട്ടും എന്ത് പ്രയോജനമെന്നും അവര്‍ ചോദിക്കുന്നു.
നൂറിലധികം പേരെ സസ്പെന്‍ഡ് ചെയ്തതോടെ ജോലി നിലനിര്‍ത്താന്‍ വേണ്ടി ചെറിയവിഭാഗം ഭക്ഷണവിതരണക്കാര്‍ ഒാര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് സമരക്കാര്‍ പറയുന്നു. പക്ഷെ കരാര്‍ ജീവനക്കാരായതുകൊണ്ട് എന്തുമാകാമെന്ന കമ്പനി നിലപാടില്‍ പ്രതിഷേധിച്ച് കൂടുതല്‍പേര്‍ സമരത്തിനിറങ്ങുെമന്നും സമരക്കാര്‍ വ്യക്തമാക്കി.