കോട്ടയം ജില്ലയില്‍ ബുധനാഴ്ച രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.

രോഗം സ്ഥിരീകരിച്ചവര്‍

1. കുവൈറ്റില്‍നിന്നും മെയ് 27ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പരിപ്പ് സ്വദേശിനി(34).

2. കസാക്കിസ്ഥാനില്‍നിന്ന് ജൂണ്‍ ഏഴിന് എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശി(33).

3. അഹമ്മദാബാദില്‍നിന്നും ജൂണ്‍ പത്തിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കാണക്കാരി സ്വദേശി(29).

4. മഹാരാഷ്ട്രയില്‍നിന്ന് ജൂണ്‍ 13ന് എത്തി പാത്താമുട്ടത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുഴിമറ്റം സ്വദേശിനി(20).

നിലവില്‍ കോട്ടയം ജില്ലക്കാരായ 59 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.

ജില്ലയില്‍ രണ്ടു പേര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ പനച്ചിക്കാട് സ്വദേശിനിയും(36) മാഞ്ഞൂര്‍ സ്വദേശിനിയു(32) മാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട സ്വദേശിനിയെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 51 പേരാണ് രോഗമുക്തരായത്.

follow us: PATHRAM ONLINE DAILYHUNT

Similar Articles

Comments

Advertismentspot_img

Most Popular