സംസ്ഥാനത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 1351 പേര്‍…

ഇന്ന് 5,876 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,351 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,25,307 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 33,559 സാമ്പിളുകള്‍ ശേഖരിച്ചു. 32,300 നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക്ഡൗണ്‍ ലഘൂകരിക്കുകയും വിദേശരാജ്യങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചത്. മേയ് നാലുവരെ 3 പേരാണ് മരണമടഞ്ഞത്. ഇപ്പോള്‍ അത് 20 ആയി വര്‍ധിച്ചു. പ്രധാനമായും പുറമേനിന്ന് വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞത്.

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് കോവിഡ്19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-14, മലപ്പുറം-11, കാസര്‍കോട്-9, തൃശ്ശൂര്‍-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂര്‍-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1.

കോവിഡ്19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂര്‍-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂര്‍-1.

ഇതുവരെയുള്ള നമ്മുടെ ഇടപെടലുകള്‍ ഫലപ്രദമായതിന് പ്രധാനമായി മൂന്നു കാരണങ്ങളാണുള്ളത്. ഒന്നാമത്തത് ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ശീലമാക്കിയത്, 2- സമ്പക്ക വിലക്ക് ശാസ്ത്രീയമായി നടപ്പാക്കാനായി. 3- റിവേഴ്‌സ് ക്വാറന്റൈന്‍. ഇവ മൂന്നും തുടര്‍ന്നും പഴുതുകളില്ലാതെ നടപ്പാക്കാനാവണം. അതു കഴിഞ്ഞാല്‍ രോഗബാധയെ പിടിച്ചുനിര്‍ത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular