എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
• ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികൾ, 35 വയസുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 വയസ്സും, 6 വയസുമുള്ള കുട്ടികൾ. മെയ് 29 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി, ജൂൺ 5 ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി, ജൂൺ 4 ന് അബുദാബി-തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനി., മെയ് 31 ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈറ്റ്-കരിപ്പൂർ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
• മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി.
• ഇന്ന് 792 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11995 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 505 പേർ കോവിഡ് കെയർ സെന്ററുകളിലും, 1207 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 7
പറവൂർ താലൂക്ക് ആശുപത്രി- 3
സ്വകാര്യ ആശുപത്രികൾ – 4
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 16 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
കരുവേലിപ്പടി താലൂക്ക് ആശുപത്രി -1
സ്വകാര്യ ആശുപത്രികൾ – 11
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 120 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 48
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
മൂവാറ്റുപുഴ ജനറൽ ആശുപത്രി-3
പറവൂർ താലൂക്ക് ആശുപത്രി- 3
അങ്കമാലി അഡ്ലക്സ്- 39
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 5
സ്വകാര്യ ആശുപത്രികൾ – 21
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 95 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 90 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 5 പേരുമാണ് ചികിത്സയിലുള്ളത്.
• ഇന്ന് ജില്ലയിൽ നിന്നും 78 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 140 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 13 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 243 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ഇന്ന് 450 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 120 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 396 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 38 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• പണം കൊടുത്ത് ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളായി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലെ ജീവനക്കാർക്ക് മാസ്കുകളുടെ ഉപയോഗം, കൈകഴുകുന്ന രീതി, നിരീക്ഷണ മാനദണ്ഡങ്ങൾ എന്നിവയിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5309 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 114 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു .കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 32 ചരക്കു ലോറികളിലെ 42 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 15 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
follow us: PATHRAM ONLINE