സുശാന്തിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണാ റണൗട്ട്

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡിന് രൂക്ഷ വിമര്‍ശനവുമായി കങ്കണാ റണൗട്ട്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് കിട്ടിയിരുന്നില്ലെന്നും മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തൊരു വിഡിയോയിലൂടെയാണ് കങ്കണ ഇക്കാര്യങ്ങള്‍ ആരോപിച്ചിരിക്കുന്നത്.

സുശാന്തിന് ബോളിവുഡില്‍ ഗോഡ്ഫാദറായി ആരും ഉണ്ടായിരുന്നില്ല. എന്നാലും കുറച്ച് കാലത്തിനുള്ളില്‍ മികച്ച നടനാകുകയും അംഗീകാരങ്ങള്‍ കരസ്ഥമാക്കുകയും സുശാന്ത് ചെയ്തു. ചില അഭിനേതാക്കളുടെ മക്കളെ പോലെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമാ ലോകത്തേക്ക് എത്തിയത്.

എന്നാല്‍ ബോളിവുഡിലെ ചിലര്‍ മാധ്യമങ്ങളിലൂടെ സുശാന്തിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന താരങ്ങളോട് അനുഭാവപൂര്‍വമായിരിക്കണം മാധ്യമങ്ങള്‍ പെരുമാറേണ്ടത്. സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയും ആക്കുമ്പോള്‍ അയാളെ ദുര്‍ബല ഹൃദയനാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ സുശാന്ത് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചയാളാണ്. കൂടാതെ റാങ്കും നേടിയിട്ടുണ്ട്. അയാള്‍ എങ്ങനെയാണ് ദുര്‍ബലനാകുകയെന്ന് കങ്കണ ചോദിക്കുന്നു. കൂടാതെ സഞ്ജയ് ദത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ‘ക്യൂട്ട്’ ആയി തോന്നുന്നവര്‍ തന്നെയാണ് സുശാന്തിനെ കുറിച്ചും കഥകളുണ്ടാക്കുന്നതെന്നും കങ്കണ.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment