ലോക രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇരുനൂറ് യുവതികള്‍ രക്തം ദാനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഡിവൈഎഫ്‌ഐ മെഗാ യുവതീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി കീഴിലുള്ള വനിതാ സബ് കമ്മിറ്റിയുടേയും പെയിന്‍ ആന്റ് പാലിയേറ്റീവ് സബ്ബ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടന്ന ക്യാമ്പ് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്മ അജയഘോഷ് ഉദ്ഘാടനം ചെയ്തു.
കോവിഡും ലോക്ഡൗണും മൂലം ബ്ലഡ് ബാങ്കുകളില്‍ രക്തത്തിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മെഗാ ക്യാമ്പ് ഒരുക്കി രക്തം നല്‍കിയത്. മൂന്ന് വര്‍ഷമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിനംപ്രതി 25 യുവാക്കള്‍ രക്തം ദാനം ചെയ്യുന്നുണ്ട്.
ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് അദ്ധ്യക്ഷനായ പരിപാടിയില്‍ നേതാക്കളായ
ഡോ. വി സജിത്, ഡോ. ഡി സുഷ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് സെന്തില്‍കുമാര്‍ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം ടി ആര്‍ കാര്‍ത്തിക നന്ദിയും പറഞ്ഞു.
follow us- pathram online latest news