ന്യൂഡല്‍ഹി: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില് രോഗികളെ ചികിത്സിക്കുന്നതിനായി 500 റെയില്‍വേ കോച്ചുകള്‍ കൂടി കേന്ദ്രം അനുവദിച്ചു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് വ്യക്തമാക്കിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കുടിക്കാഴ്ചയ്ക്ക് ശേഷമാണ് അമിത ഷാ ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കുമെന്നും ആറ് ദിവസങ്ങള്‍ക്കു ശേഷം അത് മൂന്നിരട്ടിയാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ ഓക്സിജന്‍ സിലിണ്ടര്‍, വെന്റിറ്റര്‍, പള്‍സ് ഓകസ്ിമീറ്റര്‍ എന്നിവയും കേന്ദ്രം കൈമാറും.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് രോഗികളെ പരിചരിക്കുന്നത് വളര മോശമായണെന്ന സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
follow us: pathram online latest news