കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന്‍ പരിസരത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നതില്‍ വന്‍ സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇത് നല്‍കുന്ന സൂചന. പിപിഇ കിറ്റുകള്‍ കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കേണ്ടവയാണ്. ഉപയോഗിച്ച ശേഷം കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇവ സംസ്‌കരിക്കാനും പാടുള്ളൂ. എന്നാല്‍, ഇതിന് വിപരീതമായാണ് പൊതുസ്ഥലത്ത് ഇവ വലിച്ചെറിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് ഇത് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത് എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരെല്ലാം പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് വിമാനത്താവളത്തിലേത്.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.

അതേസമയം കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കോവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 35 പേരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular