കോട്ടയത്ത് മധ്യവയസ്‌കനെ കല്ലെറിഞ്ഞു കൊന്നു

കോട്ടയം: മുണ്ടക്കയത്ത് മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞും തലയ്ക്കടിച്ചും കൊലപ്പെടുത്തി. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ചൊളിക്കുഴി കൊട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ ബിജുവിനെ പോലീസ് പിടികൂടി.

ശനിയാഴ്ച വൈകീട്ടായിരുന്നും സംഭവം. ജേക്കബ് ജോര്‍ജ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ അക്രമുണ്ടായത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ജേക്കബ് ജോര്‍ജും ബിജുവും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7