ചെന്നൈ: തമിഴ്നാട്ടില്‍ ശനിയാഴ്ച 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 398 ആയി ഉയര്‍ന്നു. 1989 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,362 പേര്‍ ഇന്ന് രോഗമുക്തി നേടി. ആദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം രോഗമുക്തി നേടുന്നത് എന്നത് തമിഴ്നാടിന് ചെറിയ ആശ്വാസവും നല്‍കുന്നുണ്ട്.
ആകെ 42,687 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 30,444 എണ്ണവും തലസ്ഥാനത്താണ് റിപ്പോര്‍ട്ട് ചെയ്തത്. 23,409 പേര്‍ രോഗമുക്തരായി. 18,878 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം, കര്‍ണാടകയില്‍ 308 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,824 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മരണസംഖ്യ 81 ആണ്. 3,648 പേര്‍ രോഗമുക്തി നേടി.
follow us: pathram online latest news