ക്വാറന്റീന്‍ തീര്‍ന്നു; മംമ്ത കൊച്ചിയില്‍ നിന്നും അമേരിക്കയിലേയ്ക്ക് പറന്നു

കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചു നടി മംമ്ത മോഹന്‍ദാസ്. വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത.

എന്റെ 14 ദിവസത്തെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയെന്നാണ് അതിന്റെ അര്‍ത്ഥം. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോടു കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്റെ സന്തോഷം പങ്കുവയ്ക്കട്ടെ മംമ്ത കുറിക്കുന്നു.

ലോസ് ആഞ്ചലസിലേക്കുള്ള തന്റെ യാത്ര സാധ്യമാക്കി തന്നവരോടുള്ള നന്ദിയും താരം പങ്കുവയ്ക്കുന്നുണ്ട്. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് എന്ന് പറഞ്ഞുകൊണ്ട് വിദേശത്തെ വീട്ടില്‍ നിന്നൊരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി ലോസ് ആഞ്ചല്‍സിലാണ് താരം താമസിക്കുന്നത്. സിനിമ ചിത്രീകരണങ്ങള്‍ക്കായാണ് താരം ഇന്ത്യയിലേക്ക് എത്താറുള്ളത്.

follow us: pathram online latest news

pathram:
Related Post
Leave a Comment