ഗുരുവായൂരില്‍ നാളെമുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: ഗുരുവായൂരില്‍ നാളെമുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ നടത്താം.

കോവിഡ് വ്യാപനത്തില്‍ ക്ഷേത്ര ജീവനക്കാര്‍ക്കും ആശയങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. മറ്റുക്ഷേത്രങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും മന്ത്രി അറിയിച്ചു.
Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular