കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ്

കണ്ണൂര്‍: ഇരിക്കൂറില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന്‍ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയില്‍നിന്നു ജൂണ്‍ 9നാണ് ഹുസൈന്‍ നാട്ടില്‍ എത്തിയത്. മാര്‍ച്ചില്‍ മകളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

10ന് പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ വച്ചാണു മരിച്ചത്. മൃതദേഹം പരിയാരം ഗവ മെഡിക്കല്‍ കോളജില്‍. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. മക്കള്‍ റാബിയ (മുംബൈ), റാസിഖ്, മുഹമ്മദ് റാഫി (ഇരുവരും ദുബായ്), റലീന, റഹ്യാനത്ത്, റഫീന. മരുമക്കള്‍: മൊയ്തീന്‍, ഷമീന, ഷര്‍മിന, ഷുക്കൂര്‍, ഫിറോസ്, മിക്ദാദ് സഹോദരങ്ങള്‍ പോക്കര്‍, അബ്ദുല്ല, ഫാത്തിമ.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7