മകള്‍ ഭര്‍ത്താവിനെ വിട്ട് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകനെ കിട്ടാത്തതിന് പിതാവ് സഹോദരനെയും കൂട്ടുകാരനെയും വെട്ടിക്കൊന്നു

ജയ്പുര്‍: മകള്‍ ഭര്‍ത്താവിനെ തഴഞ്ഞ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ കാമുകനെ കിട്ടാത്തതിന് പിതാവ് സഹോദരനെയും കൂട്ടുകാരനെയും മഴുവിന് വെട്ടിക്കൊന്നു. ജയ്പൂരില്‍ ഉണ്ടായ സംഭവത്തില്‍ ജൂന്‍ ജൂന്‍ സ്വദേശികളായ ദീപക് (20), നരേഷ് (19) എന്നിവരാണ് മരണമടഞ്ഞത്. ദീപക്കിന്റെ സഹോദരന്‍ കൃഷ്ണ വിവാഹിതയായ സുമന്‍ എന്ന യുവതിയുമായാണ് ഒളിച്ചോടിയത്.

യുവതിയുടെ പിതാവ് അനില്‍ ജാട്ട് വിവരമറിഞ്ഞപ്പോള്‍ തന്നെ കൃഷ്ണയെ വിളിച്ച് വധഭീഷണി മുഴക്കിയിരുന്നു. മകളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം സംഭവിക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍ കൃഷ്ണയും സുമനും തിരിച്ചെത്തിയില്ല. മകളെ തിരഞ്ഞ് ജുന്‍ ജൂനിലെത്തിയ അനിലിന് കിട്ടിയത് വീടിന്റെ ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന ദീപകിനെയും നരേഷിനെയുമാണ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ കൃഷ്ണയുടെ വീട്ടിലെത്തിയ അനില്‍ രണ്ടു?പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാവിലെ വീടിന്റെ ടെറസില്‍ എത്തിയ പിതാവ് രാജീവര്‍ ആണ് മകനും കൂട്ടുകാരനും രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് അരികില്‍ ഏതാനും മാറി മഴുവും കിടന്നിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുമനും കൃഷ്ണയും ഒളിച്ചോടിയത്. വിവരമറിഞ്ഞ് ഹരിയാനയില്‍ നിന്നും ബൈക്കിലായിരുന്നു അനില്‍ ജാട്ട് രാജസ്ഥാനില്‍ എത്തിയത്. ഇടയ്ക്ക് വെച്ച് ബൈക്ക് കേടായി. തുടര്‍ന്ന് നടന്നായിരുന്നു കൃഷ്ണയുടെ വീട്ടില്‍ എത്തിയത്. മുകളില്‍ കയറി രണ്ടുപേരെയും വധിച്ച ശേഷം അവിടെ നിന്നും കടന്നു കളയാനുള്ള ശ്രമത്തിനിടയില്‍ മഴു കയ്യില്‍ നിന്നും വഴുതി വഴിയില്‍ വീഴുകയായിരുന്നു.

അറസ്റ്റിലായ അനില്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ്. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ മകളെയും കാമുകനെയും വിടില്ലെന്നും കൊല്ലൂക തന്നെ ചെയ്യുമെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ദീപക്കും നരേഷും സൈനികനാകാനുള്ള സ്വപ്നത്തില്‍ അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദുര്യോഗം വന്നു ഭവിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7