‘വിവാഹ ജീവിതം ശാപമായിരുന്നുവെന്ന് പ്രമുഖ നടി…

‘വിവാഹ ജീവിതം ശാപമായിരുന്നുവെന്ന് പഴയകാല നടി നളിനി. തന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭമുഖത്തിലാണ് നളിനി മനസു തുറന്നത്. നടന്‍ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.

‘വിവാഹ ജീവിതം ശാപമായിരുന്നു, അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേര്‍പിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെ’ നളിനി പറയുന്നു.

ഒരുകാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമൊപ്പം നായികയായി തിളങ്ങിയ താരമായിരുന്നു നളിനി. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു നളിനി. റാണി എന്ന യഥാര്‍ത്ഥ പേരില്‍ തന്നെയാണ് നളിനി സിനിമയിലെത്തിയത്.

എന്നാല്‍ രണ്ടാമത്തെ ചിത്രമായ ഇടവേളയുടെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചിറപ്പിള്ളിയാണ് നളിനി എന്ന പേരിട്ടതെന്നും നളിനി പറഞ്ഞു.

Follow us: pathram online

pathram:
Related Post
Leave a Comment