അഞ്ജു പി. ഷാജിയുടെ മൃതദേഹവുമായി വീടിനു മുന്നില്‍ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജിയുടെ മൃതദേഹവുമായി വീടിനു മുന്നില്‍ പ്രതിഷേധം. അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കൂടാതെ അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെന്ന് ആരോപിച്ച് മൃതദേഹം ബന്ധുക്കളുടെയും ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തടയുന്നു.

പി.സി.ജോര്‍ജ് എംഎല്‍എ സംഭവസ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തി. പിതാവും മറ്റു ബന്ധുക്കളുമായി സംസാരിച്ചു. അഞ്ജുവിന്റെ മരണത്തില്‍ ശക്തമായി അന്വേഷണം ഉണ്ടാകുമെന്ന് പി.സി. ജോര്‍ജ് ഉറപ്പു നല്‍കി.

അതേസമയം അഞ്ജുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡോ. എം.എസ്. മുരളി, ഡോ. അജി സി.പണിക്കര്‍, പ്രൊഫ. വി.എസ്. പ്രവീണ്‍ കുമാര്‍ എന്നിവര്‍ അംഗങ്ങളായ സിന്‍ഡിക്കേറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചുമതലപ്പെടുത്തി.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular